Latest NewsKeralaNattuvarthaNews

പിണറായി പറഞ്ഞ ‘ബോംബ്’, മകളുടെ ഐ.ടി കമ്ബനിയിലെ റെയ്ഡോ?, വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘സര്‍വാധിപതികളുടെ മനോഭാവമാണ് പിണറായിക്ക്. പി ജയരാജനെ മാറ്റി നിർത്തിയത് മുഖ്യമന്ത്രിയാണ്. ഏത് ബോംബാണ് പൊട്ടുന്നതെന്ന് പിണറായി വ്യക്തമാക്കണം. മുഖ്യമന്ത്രിയെ ഇ.ഡി ചോദ്യംചെയ്യുന്നതോ അതോ അദ്ദേഹത്തിന്റെ മകളുടെ ഐ.ടി കമ്ബനിയില്‍ റെയ്ഡുനടത്തുന്നതോ’- മുല്ലപ്പള്ളി ചോദിച്ചു. പിണറായി വാടകകൊലയാളികളുടെ ക്യാപ്റ്റനാണെന്നു പറഞ്ഞ മുല്ലപ്പള്ളി പി.ആര്‍ ഏജന്‍സികളാണ് ക്യാപ്ടന്‍ എന്ന പേര് നല്‍കിയതെന്നും ആരോപിച്ചു.

സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിയ്‌ക്കുന്ന തരത്തില്‍ അഞ്ച് ദിവസത്തിനകം വലിയ ‘ബോംബ്’ വരുമെന്ന് പ്രചാരണം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ‘വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുള്‍ എല്ലാവര്‍ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിലനില്‍ക്കില്ല. അത് മനസില്‍ കരുതിയാല്‍ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായേക്കാമെന്നും, ഇടത് നേതാക്കളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും ബംഗളൂരിലുമുളള ഐ.ടി സ്ഥാപനങ്ങളില്‍ റെയ്‌ഡ് നടന്നേക്കാമെന്നും സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button