ന്യൂഡൽഹി : തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ബിജെപി നേതാവിനെ ഫോൺ വിളിച്ച് സഹായം ആവശ്യപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപിയുടെ സുവേന്ദു അധികാരിയും മമതാ ബാനർജിയും നേർക്കുനേർ മത്സരിക്കുന്ന നന്ദിഗ്രാമിൽ ഫലം പ്രവചനാതീതമാണ്. ഇതിനിടെയാണ് ബിജെപി നേതാവിനോട് സഹായം അഭ്യർത്ഥിക്കുന്ന മമതാ ബാനർജിയുടെ ഫോൺ സംഭാഷണം ബിജെപി നേതൃത്വം പുറത്തുവിട്ടത്. നന്ദിഗ്രാമിൽ പോലും പരാജയപ്പെടുമെന്ന ഭീതിയിലാണ് മമതാ ബാനർജി ബിജെപിയുടെ സഹായം തേടിയതെന്ന ആരോപണം ശക്തമായിരിക്കെയാണ് മമതയുടെ കുറ്റസമ്മതം.
Read Also : രാജ്യത്ത് ആശങ്ക ഉയരുന്നു; 24 മണിക്കൂറിനിടെ 53,480 പേർക്ക് കോവിഡ്
ആദ്യം ഈ ആരോപണത്തോട് പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും ബിജെപി നേതാവ് പ്രോലോയ് പാലിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടെന്ന് ഇന്ന് മമത ബാനർജി തുറന്നു സമ്മതിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി ആരുടെയും സഹായം അഭ്യർത്ഥിക്കാമെന്നും അതിൽ ഒരു തെറ്റുമില്ലെന്നുമാണ് മമതയുടെ വാദം.
അതേസമയം, തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന നേതാവിനെയാണ് ഫോൺ വിളിച്ചതെന്നും പാർട്ടി വിട്ട് പോയവരെ തിരിച്ചുവിളിക്കുന്നതിൽ തെറ്റില്ലെന്നും മമതാ ബാനർജി പറഞ്ഞു.
Post Your Comments