KeralaLatest NewsIndiaNews

അദാനിയുമായി 5000 കോടിയുടെ വൈദ്യുതി കരാർ ; വിശദീകരണവുമായി കെ എസ് ഇ ബി

തിരുവനന്തപുരം: കെ.എസ്.ഇ.ബി അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം. തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പ് കരാര്‍ ‌കൈക്കലാക്കിയ അദാനിയെ എതിര്‍ക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും വാദിക്കുമ്പോൾ കെ എസ് ഇ ബിയുടെ 5000 കോടി കരാർ വിവാദമാകുകയാണ്.

Read Also : ക്ഷേമപെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം ; പരാതിയുമായി യുഡിഎഫ്

സോളാര്‍ ഒഴികെയുള്ള നിശ്ചിത ശതമാനം പാരമ്പര്യേതര വൈദ്യുതി ഓരോ സംസ്ഥാനവും ഉപയോഗിക്കണമെന്ന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വ്യവസ്ഥയുണ്ട്. കേരളം 300 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് 75 മെഗാവാട്ട് വൈദ്യുതി അദാനിയുടെ ഗുജറാത്തിലെ കാറ്റാടി പാടത്തുനിന്ന് ശരിയാക്കി നല്‍കിയത്. അവരുമായാണ് 25 വര്‍ഷത്തേക്ക് 75 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് 2025കോടിയുടെ കരാര്‍ കെ.എസ്.ഇ.ബി. ഒപ്പുവെച്ചത്. യൂണിറ്റിന് 2.90 രൂപയാണ് നിരക്ക്.

ശേഷിക്കുന്ന 225മെഗാവാട്ടും അദാനിയില്‍ നിന്ന് വാങ്ങാനാണ് ശ്രമം. അദാനിയുമായി 5000കോടിയുടെ കാറ്റാടി വൈദ്യുതി കരാറിനാണ് കെ.എസ്.ഇ.ബി. നീക്കം നടത്തുന്നത്. സംസ്ഥാനത്തെ പുരപ്പുറത്തുള്ള സോളാര്‍ പദ്ധതിയിലും അദാനി പങ്കാളിയാണ്. അദാനിയുടെ ചാനല്‍ പാര്‍ട്ണറായ റിസ്റ്റോ സോളാറാണ് ഈ പദ്ധതിയുടെ കരാറുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button