കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും കൂട്ടുകച്ചവടം നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇടതുപക്ഷ വിരുദ്ധ സഖ്യത്തിനാണ് ഇവരുടെ നീക്കം. 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. അതെങ്ങനെ സാധിക്കും? 35 സീറ്റില്‍ യു.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് കുത്തും. ബാക്കി മണ്ഡലങ്ങളില്‍ ബി.ജെ.പി തിരിച്ച് യു.ഡി.എഫിന് വോട്ട് കൊടുക്കും. അതാണ് 35 ന്റെ തന്ത്രമെന്നും കോടിയേരി ആരോപിച്ചു.
Read Also :കേന്ദ്രം കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പിണറായി സ്വന്തം പേരിലാക്കി ജനങ്ങള്‍ക്ക് നല്‍കുന്നു
ഈ സര്‍ക്കാര്‍ തുടരണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തുടര്‍ന്നാല്‍ നാശമായിരിക്കും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നു. വിജയന്റെ അഹന്ത സഹിക്കാന്‍ പറ്റില്ല എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. എന്താണ് ഈ അഹന്ത എന്നും കോടിയേരി ചോദിച്ചു. പൗരത്വ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞതാണോ പിണറായിയുടെ അഹന്ത? നോട്ട് നിരോധനത്തിനെതിരെ മുഖ്യമന്ത്രിയടക്കം സമരത്തിന് ഇറങ്ങിയതാണോ അഹന്ത? നടപ്പാക്കാന്‍ പറ്റാത്ത ഗെയില്‍ നടപ്പാക്കിയതാണോ അഹന്ത? വലിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് അഹന്തയാണെങ്കില്‍ മലയാളികള്‍ അത് അലങ്കാരമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments