Latest NewsIndiaNewsInternational

ടിക് ടോക് ഉ​ട​മ​ക​ളാ​യ ബൈ​റ്റ്ഡാ​ന്‍​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​കൾ മരവിപ്പിച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി : ടി​ക്ടോ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ബൈ​റ്റ് ഡാ​ന്‍​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ബ്ലോ​ക്ക് ചെയ്ത് കേന്ദ്രസർക്കാർ. നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പി​ച്ചാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി.

Read Also  :  മലപ്പുറത്ത് കാണാതായ ഇരുപതുകാരിയെ കണ്ടെത്താനായില്ല ; പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ടി​ക്ടോ​ക്കി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്കി​നെ തു​ട​ര്‍​ന്ന് കമ്പനി ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ബൈ​റ്റ്ഡാ​ന്‍​സി​ന് ഇ​പ്പോ​ഴും ഇ​ന്ത്യ​യി​ല്‍ 1300 ഓ​ളം ജീ​വ​ന​ക്കാ​രു​ണ്ട്. മാ​ര്‍​ച്ച്‌ മ​ധ്യ​ത്തോ​ടെ​യാ​ണ് സി​റ്റി​ബാ​ങ്കി​ലും എ​ച്ച്‌എ​സ്ബി​സി ബാ​ങ്കി​ലു​മു​ള്ള ബൈ​റ്റ്ഡാ​ന്‍​സി​ന്‍റെ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ബ്ലോ​ക്ക് ചെ​യ്ത​ത്. ഓ​ണ്‍​ലൈ​ന്‍ പ​ര​സ്യ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​കു​തി വെ​ട്ടി​പ്പ് ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഇ​ത്. ബൈ​റ്റ്ഡാ​ന്‍​സ് ഇ​ന്ത്യ​യ്ക്കും സി​ങ്ക​പ്പൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടി​ക്ടോ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നും എ​തി​രാ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button