തെരഞ്ഞെടുപ്പ് സർവേയിൽ തനിക്ക് വിശ്വാസമില്ലെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ ധർമജൻ ബോൾഗാട്ടി. ജീവിക്കാൻ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ല. തന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നതായും ധർമജൻ പരാതിപ്പെട്ടു.
ധർമജന്റെ പ്രചാരണ വേദികളിൽ സെൽഫിയെടുക്കാൻ വോട്ടർമാരുടെയും കുട്ടികളുടെയും തിരക്കാണ്. താരപദവി പ്രചാരണത്തിന്റെ വേഗതകൂട്ടിയെന്നും ബാലുശ്ശേരിയിൽ കാറ്റ് മാറി വീശിത്തുടങ്ങിയെന്നും ധർമജൻ പറഞ്ഞു.
Post Your Comments