NattuvarthaLatest NewsNews

മോഷണക്കേസിൽ പ്രതി 16 വർഷത്തിനു ശേഷം പിടിയിൽ

അടൂർ; കോടതിയിൽ മോഷണം നടത്തിയ പിടികിട്ടാപ്പുള്ളിയെ 16 വർഷത്തിനു ശേഷം അടൂർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ 2005ൽ മോഷണം നടത്തിയ മൈനാഗപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുന്ന ചുനക്കര പ്രകാശ് ഭവനിൽ പ്രകാശിനെയാണ് (43) അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ നിന്ന് തൊണ്ടിമുതലായ 7000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷണത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി.

വിരലടയാള പരിശോധന നടത്തിയ സംഘത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ വച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണു ഇയാൾ മൈനാഗപ്പള്ളിയിൽ ഉള്ളതായി പൊലീസിനു വിവരം കിട്ടിയത്. ഡിവൈഎസ്പി ബി. വിനോദിന്റെ നേതൃത്വത്തിലാണ് അവിടെ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button