കാസര്‍കോട്: പ്രതിപക്ഷ നേതാവ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാർട്ടി മുഖപത്രമായ വീക്ഷണത്തിൽ ആശംസകൾക്ക് പകരം ആദാരഞ്ജലികൾ എന്ന് അച്ചടിച്ചത് പാർട്ടിയ്ക്കുള്ളിൽ അസ്വാരസ്യങ്ങൾ തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തില്‍ രണ്ട് വീക്ഷണം ജീവനക്കാര്‍ക്കെതിരെ നടപടി. കാസര്‍കോട് ബ്യൂറോയിലെ രണ്ടുപേരെ സസ്‌പെന്റ് ചെയ്തു. മാര്‍ക്കറ്റിംഗ്, ഡിസൈനിംഗ് ജീവനക്കാര്‍ക്കെതിരാണ് നടപടി.
read also:പുനത്തിലിന്റെ ജീവിതത്തിന് അവസാനമായതും മരണത്തിലേക്ക് നയിച്ചതും ക്രൂരമായ മര്‍ദ്ദനത്തിന്റെ ഫലമായി
ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന ദിവസം യാത്രയുടെ മുഴുവന്‍ പേജ് പരസ്യത്തിൽ ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്ത് ആദരാഞ്ജലികള്‍ എന്ന് വന്നതോടെ വലിയ വിവാദത്തിന് ഇടവച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പരിഹസിച്ചും രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു .
Post Your Comments