Latest NewsNewsFootballSports

ലോകകപ്പ് യോഗ്യത മത്സരം; വമ്പൻ ജയവുമായി ബെൽജിയവും നെതർലാൻഡ്സും

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബെൽജിത്തിനും നെതർലാൻഡ്സിനും തകർപ്പൻ ജയം. നെതർലാന്റ് എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ജിബ്രാൾട്ടറെ പരാജയപ്പെടുത്തിയപ്പോൾ 8 ഗോളുകൾക്കാണ് ബെൽജിയം ബെലറൂസിനെ തകർത്തത്. മെംഫിസ് ഡിപേയുടെ (61,88) ഇരട്ട ഗോളുകളുമായി നെതർലാൻഡ്സിന് വിജയത്തിന് നിർണായക പങ്കുവഹിച്ചപ്പോൾ ഹാൻസ് വാനക്കാനും (17,89) ലിയോണോഡ്രോ ടോസ്സാർഡും (38,75) ഇരട്ടഗോളുകളുമായി ബെജിയം നിരയിൽ തിളക്കി.

ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ബെജിയം ഗ്രൂപ്പ് ഇ യിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. നെതർലൻഡ്സ് ആകട്ടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ സമനില കലാശിച്ചെങ്കിലും തുർക്കിയാണ് ഗ്രൂപ്പ് ജിയിൽ ഒന്നാമത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button