ജനങ്ങൾ ഹിന്ദുവും മുസ്ലിമുമെന്ന പേരിൽ തമ്മിലടിച്ചുകാണാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും മതത്തിന്‍റെയും പ്രാദേശികതയുടെയും അടിസ്ഥാനത്തിൽ കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഹിന്ദുവും മുസ്ലിമുമെന്ന പേരിലും ബോഡോയും അല്ലാത്തവരുമെന്ന പേരിലും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് പട്ടിക വർഗക്കാരെന്നും അല്ലാത്തവരെന്നും ആളുകളെ ഭിന്നിപ്പിക്കാനും നോക്കുന്നു. അസമിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കവേയാണ് അമിത് ഷാ ആരോപണം ഉന്നയിച്ചത്.
‘അസമിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ എല്ലാവരുടെയും വീടുകളിൽ കുടിവെള്ളമെത്തും. അപ്പോൾ മുസ്ലിംകളുടെ വീടുകളിലും കുടിവെള്ളമെത്തും. എല്ലാവർക്കും ഞങ്ങൾ വീട് നൽകുമ്പോൾ ന്യൂനപക്ഷങ്ങൾക്കും അത് ലഭിക്കും. ന്യൂനപക്ഷങ്ങൾക്കും പട്ടിക വർഗക്കാർക്കും ബോഡോകൾക്കും 10000 രൂപ വീതം നൽകും’. അടുത്ത സർക്കാർ രൂപവത്കരിക്കാനുള്ള പൂട്ടും താക്കോലും അസം ജനതയുടെ കൈകളിലാണെന്നും -അമിത് ഷാ പറഞ്ഞു.
Post Your Comments