KeralaLatest NewsNews

എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു

കൊച്ചി : കാലടി ശ്രീ ശങ്കര കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു. എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഭവം. കീഴില്ലം സ്വദേശി അമൽ ശിവനാണ് കുത്തേറ്റത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also : അടുത്ത മാസം 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും ; അവധി ദിനങ്ങളുടെ ലിസ്റ്റ് കാണാം 

കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമലിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എസ്എഫ്ഐയുടെ മാഗസിൻ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. കുത്തേറ്റയാൾ ക്യാമ്പസിന് പുറത്തുനിന്നും എത്തിയതാണെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button