ചെന്നൈ : കേരളത്തിൽ എന്ത് കൊണ്ട് ബിജെപി വരുന്നില്ല എന്നതിനുള്ള ഏറ്റവും മികച്ച ഉത്തരം നല്‍കിയത് ബിജെപി നേതാവ് ഒ. രാജഗോപാല്‍ ആണെന്ന് പ്രശസ്ത മാധ്യമപ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ പി. സായ്നാഥ്. കേരളത്തിലെ 90 ശതമാനം ആളുകള്‍ സാക്ഷരരായതുകൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് രാജഗോപാൽ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ നിരീക്ഷണത്തെ ഞാന്‍ വളരെയധികം അംഗീകരിക്കുന്നു എന്നും സായ്നാഥ് പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നൽകി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കർണാടകത്തെ മാറ്റിനിർത്തിയാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആർ.എസ്.എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാൽ അതിനപ്പുറം ബിജെപിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളർന്നിട്ടില്ല.
Read Also : സൂയസ് കനാലില്‍ കുടുങ്ങിയ ‘എവര്‍ ഗിവണ്‍’ നീങ്ങി തുടങ്ങിയതായി റിപ്പോര്‍ട്ട്
അതെന്തുകൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നൽകിയത് ബിജെപി നേതാവ് ഒ രാജഗോപാൽ തന്നെയാണ്. കേരളത്തിലെ 90 ശതമാനം ആളുകൾ സാക്ഷരരായതുകൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സായ്നാഥ് ഓർമ്മിപ്പിച്ചു.
ബിജെപി കേരളത്തിൽ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബിജെപിയിൽ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ലെന്നും സായ്നാഥ് വ്യക്തമാക്കി. അതേസമയം, ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ബിജപി വിരുദ്ധ വികാരം ദക്ഷിണേന്ത്യയിൽ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments