KeralaLatest NewsNews

സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം

സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു . ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും, പാസ്പോർട്ടും ഹാജരാക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം. കൊച്ചിയിലെ എൻ.ഐ.എ കോടതിയാണ് ജാമ്യം നൽകിയത്.

കേസിൽ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പ് സാക്ഷികളായി. അതേസമയം കസ്റ്റംസ്, ഇഡി കേസുകൾ നിലവിൽ ഉള്ളതിനാൽ സന്ദീപിന് പുറത്തിറങ്ങാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button