തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫേപോസ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിന് സന്ദീപ് നായരിനെ കോടതി ശിക്ഷിച്ചിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതോടെയാണ് സന്ദീപ് പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് ഡോളര്‍ക്കടത്ത് കേസിലും കള്ളപ്പണക്കേസിലും സന്ദീപിന് കോടതി ജാമ്യം നല്‍കി. എന്‍ഐഎ കേസില്‍ സന്ദീപിനെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കരുതല്‍ തടങ്കല്‍ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. എന്നാല്‍ കരുതല്‍ തടങ്കല്‍ റദ്ദാക്കപ്പെട്ടെങ്കിലും യു.എ.പി.എ. ചുമത്തിയിരിക്കുന്ന എന്‍.ഐ.എ. കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.
Post Your Comments