
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒരുങ്ങുന്ന പോളണ്ട് ടീമിൽ കൊറോണ വൈറസ് ബാധ. ടീമിലെ നാല് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാളെ ഇംഗ്ലണ്ടും പോളണ്ടും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് ടീമിൽ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടത്. നേരത്തെ ആദ്യം നടന്ന ടെസ്റ്റിൽ രണ്ട് പേർക്കും തുടർന്ന് നടന്ന ടെസ്റ്റിൽ രണ്ട് താരങ്ങൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചത്. കീപ്പർ ലൂക്കാസ് സ്കോറുപ്സ്കി, മതെയൂസ് ക്ലിച്ച്, മിഡ്‌ഫീൽഡർ ഗ്രീസ്കോർസ് ക്രിച്ചോവിയക് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, ടീമിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇംഗ്ലണ്ടുമായുള്ള മത്സരം നേരത്തെ തീരുമാനിച്ച പ്രകാരം നടക്കുമെന്ന് പോളണ്ട് ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. നേരത്തെ തന്നെ പരിക്ക് മൂലം സൂപ്പർ താരം ലെവൻഡോസ്‌കി പോളണ്ട് ടീമിൽ കളിക്കില്ല. അൻഡോറക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. എന്നാൽ റോബർട്ടോ ലെവൻഡോസ്‌കിയുടെ ഇരട്ടഗോളിൽ പോളണ്ട് 3-0ന് അൻഡോറയെ പരാജയപ്പെടുത്തിയിരുന്നു. കരോൾ സ്വിഡോർസ്കിയാണു പോളണ്ടിന്റെ മൂന്നാമത്തെ ഗോൾ നേടിയത്.
Post Your Comments