CinemaMollywoodNewsEntertainment

മമ്മൂട്ടി ചിത്രം വണ്ണിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ ; തമിഴ് റോക്കേഴ്‌സ് ചാനൽ ബാൻ ചെയ്ത് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി ചിത്രം വണ്ണിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബാന്‍ ചെയ്ത്  അണിയറപ്രവര്‍ത്തകര്‍. തമിഴ് റോക്കേഴ്‌സ് എന്ന ടെലിഗ്രാം ചാനല്‍ ഉള്‍പ്പടെ പലതും മുഴുവനായും ബാന്‍ ചെയ്‌തെന്ന് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം : 

വണ്ണിന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിന്‍മാരുടെ വിവരങ്ങളും ചാനല്‍ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്.

അതിന്റെ ഫലമായി 188000 ഫോളോവേര്‍സുള്ള തമിഴ് റോക്കേര്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലിഗ്രാം ചാനല്‍ ഉള്‍പ്പടെ പല ചാനലുകളും മുഴുവനായും ബാന്‍ ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ ചാനലിലെ അഡ്മിന്‍ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു. സിനിമ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങള്‍ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികള്‍ തന്നെ കൈക്കൊള്ളുകയും ചെയ്യും. സിനിമയെ സ്നേഹിക്കുന്നവര്‍ സിനിമ തിയറ്ററില്‍ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

https://www.facebook.com/onemovieofficial/posts/505028740907518

shortlink

Related Articles

Post Your Comments

Related Articles


Back to top button