പൊതുയോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പ്രസ്തവാനയിൽ മാപ്പ് പറഞ്ഞ് ഇടുക്കി മുൻ എം പി ജോയിസ് ജോർജ്. പ്രസ്തവാന പരസമായി പിൻവലിച്ച് മാപ്പ്പറയുന്നുവെന്നും ജോയ്‌സ് പറഞ്ഞു. പരാമര്‍ശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്നും ജോയിസ് ജോര്‍ജ് പ്രതികരിച്ചു. പരാമര്‍ശത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോയിസിന്റെ ഖേദ പ്രകടനം.
ഇടുക്കി ഇരട്ടയാറില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം.രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുന്‍ എംപി മോശം പരാമര്‍ശം നടത്തിയത്.
Read Also : ജേർണലിസം പഠിക്കാം ഭാരതിയ വിദ്യാഭവനിൽ ; ക്ലാസുകൾ ഓൺലൈനായി നടത്താൻ ധാരണ
‘പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജിലേ രാഹുല്‍ ഗാന്ധി പോകുകയുള്ളു. അവിടെ എത്തിയാല്‍ പെണ്‍കുട്ടികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ അദ്ദേഹം പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞു നില്‍ക്കാനും കുനിഞ്ഞു നില്‍ക്കാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. ഇങ്ങനത്തെ പരിപാടിയുമായിട്ടാണ് പുള്ളി നടക്കുന്നത്’ എന്നായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.
Post Your Comments