കൊച്ചി: താനൊരു സ്ത്രീവിരുദ്ധനല്ലെന്ന് വ്യക്തമാക്കി ഗണേഷ് കുമാർ. തന്നെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ കഴമ്പില്ലെന്നും സ്ത്രീകളെ ബഹുമാനിച്ച് ജീവിക്കാനാണ് തന്റെ അമ്മ പഠിപ്പിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എംഎല്‍എയായിരിക്കെ, പത്തനാപുരത്ത് സ്ത്രീകള്‍ക്കുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തുവീന്ന് വെളിപ്പെടുത്തുകയാണ് താരം.
സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടാണ് താൻ പൊതുപ്രവര്‍ത്തനം നടത്തുന്നതെന്ന് പറയുകയാണ് ഗണേഷ് കുമാർ. ‘എന്റെ അച്ഛന്‍ ഒരുപാട് സ്വത്തുള്ള കുടുംബത്തില്‍നിന്നുള്ള ആളാണ്. എന്തെങ്കിലും ആവശ്യം വന്നാല്‍ അച്ഛന് ഒരു പുരയിടം വില്‍ക്കാനുണ്ട്. പക്ഷേ എൻ്റെ കാര്യം അങ്ങനെയല്ല. അധ്വാനിച്ച് തന്നെയാണ് ഞാൻ ജീവിക്കുന്നത്’. ഗണേഷ് കുമാർ പറയുന്നു.
താരസംഘടനയായ അമ്മയുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് സംഘടനയുടെ ചുമതലകളിൽ നിന്നും ഒഴിയുന്നതെന്ന് ഗണേഷ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇനി ഭാരവാഹിത്വത്തിലേക്കു മല്‍സരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് താരം. ആരോടും പിണക്കമുണ്ടായിട്ടല്ലെന്നും സിനിമയിലും രാഷ്ട്രീയത്തിലും കൂടുതല്‍ ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments