ഹാരി കെയിന്റെ മികവിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ട് 2-0ന് അൽബേനിയെ പരാജയപ്പെടുത്തി. 2019നു കെയിൻ ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ ഗോളാണ്. മത്സരത്തിൽ കെയിൻ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 38 -ാം മിനുട്ടിലാണ് ഹാരി കെയിൻ ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറന്നത്. ആദ്യ പകുതിയിൽ കളിയുടെ ആധ്യപത്യം മുതലെടുത്ത ഇംഗ്ലണ്ട് ലഭിച്ച നിരവധി അവസരങ്ങൾ മുതലെടുക്കാനായില്ല.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഹാരി കെയിൻ നൽകിയ ത്രൂ ബോൾ മോസൻ മൗണ്ട് (63) അൽബേനിയയുടെ വല കുലുക്കി. തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഐയിൽ ഒന്നാമതാണ് ഇംഗ്ലണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റോബർട്ടോ ലെവൻഡോസ്കിയുടെ ഇരട്ടഗോളിൽ പോളണ്ട് 3-0ന് അൻഡോറയെ പരാജയപ്പെടുത്തി. കരോൾ സ്വിഡോർസ്കിയാണു മൂന്നാമത്തെ ഗോൾ നേടിയത്. അതേസമയം ഹംഗറി 3-0ന് സാൻ മരിനോയെ തോൽപിച്ചു.
Post Your Comments