ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഡൽഹി ക്യാപിറ്റൽസിന്റെ നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തുപോയതോടെയാണ് പന്തിനെ ക്യാപ്റ്റനായി നിയമിക്കുവാൻ ഡൽഹി തീരുമാനിച്ചത്. അജിങ്ക്യ രഹാനെ, രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ മുൻ നിര താരങ്ങളെ പിന്തള്ളിയാണ് ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കാൻ ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മന്റ് തീരുമാനിച്ചത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് ശ്രേയസ് അയ്യറിന് പരിക്കേറ്റത്. ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ശ്രേയസിന് നഷ്ടമായി. തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും താരം പുറത്താവുകയായിരുന്നു. ഐപിഎല്ലിൽ ഏപ്രിൽ 10ന് മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ എതിരാളികൾ.
Post Your Comments