വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോട്ടക്കല്‍ ഭാഗത്ത് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് കത്തി നശിച്ചത്. സംഭവത്തില്‍ ആളപായമില്ല. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ബോണറ്റില്‍ നിന്ന് പുക ഉയരുന്നതായി കണ്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ റോഡരികില്‍ നിര്‍ത്തുകയും കാറിലുള്ളവര്‍ പുറത്തിറങ്ങുകയും ചെയ്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
കാറിന്റെ ടയര്‍ ഉള്‍പ്പെടെ പൂര്‍ണമായി കത്തി നശിച്ചു. സാങ്കേതിക തകരാറാണ് കാര്‍ കത്തി നശിക്കാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments