കാസര്‍ഗോഡ്: കേരള രാഷ്ട്രീയത്തെ പിടിച്ച്കുലുക്കുന്ന തരത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ വലിയ ‘ബോംബ്’ വരുമെന്ന് പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് പെരിയയില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നാട് ഏത് ബോംബിനേയും നേരിടാന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ‘പ്രതിപക്ഷ നേതാവ് ചെയ്തത് ഉത്തരവാദിത്വം മാത്രം’; പിന്തുണച്ച് സുരേഷ് ഗോപി
എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ നുണ പ്രചരിപ്പിച്ചാല്‍ മറുപടി പറയാനാകില്ലെന്നാണ് ചിലര്‍ കരുതുന്നത്. ഒരു പാട് നുണകളാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നുണ പ്രചരിപ്പിക്കുക എന്നതില്‍ ഗവേഷണം നടത്തുകയാണ്. വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുള്‍ എന്താണെന്ന് എല്ലാവര്ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിലനില്‍ക്കില്ല. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുത വരുന്നത് വരെയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Post Your Comments