യുവനടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മാസങ്ങൾക്ക് മുൻപ് വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങളും വിജിലേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നേരത്തെ തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.
വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ഗപ്പി, അലമാര, ചിപ്പി, വിമാനം, വരുത്താൻ തുടങ്ങി നിരവധി ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. വരുത്താൻ എന്ന ചിത്രത്തിലെ വേഷമാണ് വിജിലേഷിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയിരുന്നു.
Post Your Comments