കേരള കോൺഗ്രസ് നേതാവ് ജോസ്. കെ. മാണി ‘ലൗ ജിഹാദ്’ സംബന്ധിച്ച് പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ക്രൈസ്തവ സമുദായ നേതാക്കള്‍ മുന്‍പും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും, സംസ്ഥാന രാഷ്ട്രീയത്തില്‍ മുസലീം ലീഗിന്റെ അപ്രമാദിത്തമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു മുന്നണികളെയും മുസ്ലീം ലീഗിന്റെ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
കേരളത്തിൽ ഇരു മുന്നണികളില്‍ നിന്നും നീതി കിട്ടിയില്ലെന്നപരാതി ക്രൈസ്തവ സമൂഹത്തിനുണ്ടെന്നും യു.ഡി.എഫിന്റെ ഭരണകാലത്ത് സീറ്റുകളും, മന്ത്രി സ്ഥാനവും മുസ്ലിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ.സി.ബി.സിയും ക്രൈസ്തവ സമൂഹവും ഉയര്‍ത്തിയ ആശങ്ക തന്നെയാണ് ജോസ്. കെ. മാണി പങ്ക് വെച്ചതെന്നും കേരളത്തില്‍ ഭീകരവാദത്തോട് ചേര്‍ന്ന് നില്‍ക്കാത്തവര്‍ ഈ ആശങ്കയെ ഗൗരവമായി കാണണമെന്നും വി. മുരളീധരൻ പറഞ്ഞു.
Post Your Comments