തിരുവനന്തപുരം: ഇടതവലത് സ്ഥാനാര്‍ത്ഥികളെ വെട്ടിലാക്കി ശോഭ സുരേന്ദ്രന്റെ ചോദ്യം. ഹഗിയ സോഫിയ ക്രിസ്ത്യന്‍ ദേവാലയം മുസ്ലീം പള്ളിയാക്കി മാറ്റിയതിനെ പാണക്കാട് തങ്ങള്‍ സ്വാഗതം ചെയ്തപ്പോള്‍ അതിനെതിരെ മൗനം പാലിച്ച കോണ്‍ഗ്രസ് നേതൃത്വവും നാളിതുവരെ നിലപാട് വ്യക്തമാക്കാത്ത എല്‍ഡിഎഫ് നേതൃത്വവും ക്രിസ്ത്യന്‍ സമുദായത്തോട് അനീതിയും വഞ്ചനയുമാണ് കാണിക്കുന്നതെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ ശോഭ സുരേന്ദ്രന്‍.
Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ജെ പി നദ്ദ ധർമ്മടത്ത്; റോഡ് ഷോയിൽ അണിനിരന്നത് ആയിരങ്ങൾ
ക്രിസ്ത്യന്‍-ഹിന്ദു പെണ്‍കുട്ടികളെ വ്യാജപ്രേമം നടിച്ച് സിറിയയിലേക്ക് കടത്തുന്ന ലൗ ജിഹാദിനെ കുറിച്ചും കഴക്കൂട്ടത്തെ ഇടത് സ്ഥാനാര്‍ഥിയും യുഡിഎഫ് സ്ഥാനാര്‍ഥിയും നിലപാട് വ്യക്തമാക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന് 20 ശതമാനവും മുസ്ലിം സമുദായത്തിന് 80 ശതമാനവുമെന്ന വിവേചനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് മുസ്ലിം ലീഗ് കണ്ണുരുട്ടി ഭയപ്പെടുത്തുന്നത് കൊണ്ടാണ്. എന്നാൽ മുസ്ലിം ലീഗ് ശബ്ദിച്ചാല്‍ മുട്ടിടിക്കുന്നവരാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. മുസ്ലിം ലീഗിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും, ബിജെപി അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ് നിരോധിക്കുമെന്നും ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ ജനസംഖ്യാ ആനുപാതികമായ വിഹിതം നല്‍കുമെന്നും ശോഭ പറഞ്ഞു.
Post Your Comments