![](/wp-content/uploads/2021/03/sandeep-11.jpg)
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി പ്രചാരണം അവസാന ഫോട്ടോ ഫിനിഷിലേയ്ക്ക്. ഇതിനിടെ ചില യുവ നേതാക്കളുടെ വാക്കുകള്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചയിലെ പരിചിത മുഖവും ഷൊര്‍ണൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് വാര്യരുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
Read Also : ഭക്ഷ്യകിറ്റ് ഔദാര്യമല്ല, അതാര് നല്‍കിയാലും ഔദാര്യമാകില്ല : സുരേഷ് ഗോപി
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ മുമ്പ് നിങ്ങള്‍ക്ക് ഷൊര്‍ണൂരിലെ എം.എല്‍.എയെ കാണണമെങ്കില്‍ ലോക്കല്‍ ഏരിയ ബ്രാഞ്ച് സെക്രട്ടറിമാരുടെ കാലു പിടിക്കുകയും ഓഫീസില്‍ കയറി ഇറങ്ങുകയും വേണം. എന്നാല്‍ ഞാന്‍ എം.എല്‍.എ ആയാല്‍ എന്നെ കാണാന്‍ നിങ്ങള്‍ ആരുടേയും കാലുപിടിക്കേണ്ട, ഒരു ഫോണ്‍ കോളിനപ്പുറം നിങ്ങളുടെ സഹോദരനായി മകനായി സുഹൃത്തായി എന്നും ഞാനുണ്ടാകും’ സന്ദീപ് പറഞ്ഞു.
വിജയപ്രതീക്ഷയിലാണ് സന്ദീപ് വാര്യര്‍. ചാനല്‍ ചര്‍ച്ചയിലെ പരിചിത മുഖമായ നേതാവിനെ ജനങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുന്നുണ്ടെന്നും ജനങ്ങളുടെ ഇടയില്‍ വന്‍ സ്വീകാര്യതയുണ്ടെന്നും സന്ദീപ് വാര്യരെ അടുത്തറിയുന്നവര്‍ പറയുന്നു.
Post Your Comments