Latest NewsCricketNewsSports

എസ് ബദ്രിനാഥിനും കോവിഡ് പോസിറ്റീവ്

മുൻ ഇന്ത്യൻ താരം എസ് ബദ്രിനാഥിനും കോവിഡ് പോസിറ്റീവ്. ട്വിറ്ററിലൂടെയാണ് ബദ്രിനാഥ്‌ കോവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്. ചെറിയ ലക്ഷണങ്ങൾ തനിക്കുണ്ടെന്നും താനിപ്പോൾ വീട്ടിൽ ഐസൊലേഷനിലാണെന്നും വേണ്ട പ്രോട്ടോക്കോളുകളെല്ലാം താൻ പാലിക്കുന്നുണ്ടെന്നും ബദ്രിനാഥ് അറിയിച്ചു. റോഡ് സേഫ്റ്റി സീരിസിന്റെ ഭാഗമായ മൂന്നാമത്തെ താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനും യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സച്ചിനും യൂസഫ് പത്താനും ബദ്രിനാഥും റോഡ് സേഫ്റ്റി ലോക സീരിസിൽ ഇന്ത്യൻ ലെജൻഡസിന് വേണ്ടി കളിച്ചിരുന്നു. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിന് പരാജയപ്പെടുത്തിയ സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങൾ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെയും യൂസഫ് പത്താന്റെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളുടെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. യുവരാജ് 41 പന്തിൽ 60 റൺസും 35 പന്തിൽ 62 റൺസെടുത്ത യൂസഫ് പത്താനുമാണ് ഇന്ത്യയ്ക്ക് ജയം നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button