കല്‍പറ്റ: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിന് ദയനീയ തോല്‍വി ആണെന്നാണ് പ്രവചനം. എന്നാല്‍ ഈ സര്‍വേകളെ അവഗണിച്ചു പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആഹ്വാനം. പണക്കൊഴുപ്പിലുള്ള സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രചാരണ തന്ത്രങ്ങളെ മറികടക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വയനാട്ടിലെത്തും.
ഏപ്രില്‍ ഒന്നിനാണ് രാഹുല്‍ഗാന്ധി പ്രചാരണത്തിനായി ജില്ലയിലെത്തുക. വയനാടിനെ ഇളക്കി മറിച്ചുള്ള പ്രചരണത്തിനാണ് രാഹുല്‍ പദ്ധതിയിടുന്നത്. മാനന്തവാടി, ബത്തേരി നിയോജകമണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്ന രാഹുല്‍ ഗാന്ധി കല്‍പറ്റയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. കൊട്ടിക്കലാശത്തിനാണ് രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ജില്ലയിലെത്തുന്നത്.
റോഡ് ഷോയും ജനങ്ങളെ ചേര്‍ത്തുപിടിച്ചുള്ള പ്രചാരണവുമായി കേരളത്തില്‍ രാഹുല്‍ കളം പിടിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തുന്നത്. തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന്റെ കോട്ട തകര്‍ക്കാനാണ് കേരളത്തില്‍ ഏറെ ആരാധകരുള്ള പ്രിയങ്കയെ തന്നെ യു.ഡി.എഫ് എത്തിക്കുന്നത്. കേരളത്തിലെ പ്രചാരണത്തില്‍ അധികം എത്താറില്ലാത്ത പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. 30, 31 തിയതികളിലാണ് പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്തുന്നത്.
കായംകുളം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, കുണ്ടറ തുടങ്ങി കൊല്ലത്തെ എല്ലാ മണ്ഡലങ്ങളിലും പ്രിയങ്ക വോട്ടുചോദിച്ചെത്തും. ഇതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും ജയിക്കാന്‍ ആകാതെ പോയ കൊല്ലത്ത് ശക്തമായ മടങ്ങിവരവാണ് നേതൃത്വത്തിന്റെ ലക്ഷ്യം. നേമം അടക്കമുള്ള സ്റ്റാര്‍ മണ്ഡലങ്ങളിലും പ്രിയങ്ക വോട്ടുചോദിച്ചെത്തും. ഇന്ദിരാ ഗാന്ധിയുടെ സ്മരണയുണര്‍ത്തും വിധം കേരളത്തില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണു സംസ്ഥാന നേതൃത്വത്തിനു പാര്‍ട്ടി ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രിയങ്കയെ വരവേറ്റുള്ള പോസ്റ്ററുകളില്‍ ഇന്ദിരയുടെ മുഖവും തെളിയുമെന്നാണ് സൂചന.
Post Your Comments