KeralaLatest News

വീട്ടമ്മയെ നിരന്തരം ശല്യം ചെയ്ത് അനാശാസ്യം ആരോപിച്ചു സദാചാര പോലീസിംഗ്, അച്ഛനും മക്കൾക്കുമെതിരെ കേസ്

ഭർത്താവുമായുള്ള വിവാഹമോചനക്കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനാൽ ഇവർ മക്കൾക്കൊപ്പം അവരുടെ അമ്മയുടെ വീട്ടിലാണ് താമസം.

തൃശൂർ : 42 കാരിയായ വീട്ടമ്മയെ നിരന്തരം ശല്യം ചെയ്തും അപമാനിച്ചും നിരന്തരം സദാചാര പോലീസിംഗ് നടത്തിയ മൂന്നുപേർക്കെതിരെ പരാതി. തൃശൂർ സ്വദേശിയായ വീട്ടമ്മയാണ് പരാതി നൽകിയിരിക്കുന്നത്. ഇവരുടെ വീട്ടിൽ വരുന്ന അതിഥികളെ പോലും മറ്റൊരു രീതിയിലാണ് ഇവർ ചിത്രീകരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. 24 ഉം 21 ഉം വയസ്സുള്ള രണ്ടു ആൺകുട്ടികളുടെ അമ്മയാണ് വീട്ടമ്മ. ഭർത്താവുമായുള്ള വിവാഹമോചനക്കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനാൽ ഇവർ മക്കൾക്കൊപ്പം അവരുടെ അമ്മയുടെ വീട്ടിലാണ് താമസം.

ഫാൻസി ഫാബ്രിക്സിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയാണ് ഇവർ, മക്കളും പഠനത്തോടൊപ്പം ജോലി ചെയ്യുകയാണ്. ഇക്കഴിഞ്ഞ 16 നു ഇവരുടെ ‘അമ്മ വീട്ടിലെ വാഴക്കുല ക്ഷേത്രത്തിലേക്ക് നൽകാനായി പൂജാരിയെ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ പൂജാരി ക്ഷേത്രത്തിൽ നിന്ന് വരാൻ വൈകിയതിനാൽ രാത്രി 8 മണിയായി. ഇദ്ദേഹം എത്തിയപ്പോൾ വീട്ടമ്മ ഒറ്റയ്ക്കായിരുന്നു. അതോടെ തിലകൻ എന്ന ആളും അയാളുടെ രണ്ടു ആണ്മക്കളും ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും ഒച്ചവെച്ച് ആളെ കൂട്ടി ഇവരെ അപമാനിക്കുകയും ധനേഷിനെ അയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായുമാണ് പരാതിയിൽ പറയുന്നത്.

ഇതിനു നാട്ടുകാരും സാക്ഷിയാണെന്നു ഇവർ പരാതി പറയുന്നു. ഇവർ ഇവിടെ താമസമാക്കിയപ്പോൾ തന്നെ വിവാഹ മോചനക്കേസ് നടക്കുന്നതിനാൽ മോശക്കാരിയാക്കി തിലകനും കുടുംബവും അപവാദപ്രചരണം നടത്തുന്നതായും പരാതിയിൽ ഇവർ ആരോപിക്കുന്നു. കൂടാതെ
ഇവർക്ക് സിപിഎം ബന്ധമുള്ളതിനാൽ നടപടി വൈകിപ്പിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. വീട്ടമ്മയുടെ കുടുംബം ഇപ്പോൾ മാനസികമായി തകർന്ന അവസ്ഥയിലാണ്.

തിലകന്റെ പെരുമാറ്റ രീതി ഇഷ്ടമല്ലാത്തതിനാൽ താൻ അയാളോട് സംസാരിക്കാറില്ല എന്നതും ഇയാൾക്ക് വിരോധം ഉണ്ടാവാൻ കാരണമായി എന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്.

ഇലക്ഷൻ ആയതിനാൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന കേസുകൾ വൈകിപ്പിക്കുന്നതായാണ് പൊതുവെ ആരോപണം. പ്രദേശത്ത്‌ സദാചാര ഗുണ്ടായിസം‌ നടത്തുന്ന പ്രതികളുടെ അറസ്റ്റ്‌ ഇതുവരെ നടത്തിയിട്ടില്ല എന്ന് ആണ് ഇവരുടെ ആരോപണം. ഭരണപക്ഷ കക്ഷിയുടെ പിന്തുണയാണ്‌ സദാചാര ഗുണ്ടായിസം നടത്തുന്ന തിലകന്റെയും മക്കളായ സലീഷ്‌ തിലകന്റേയും ഷനീഷ് കണ്ണന്റേയും അറസ്റ്റ്‌ വൈകിക്കുന്നതെന്ന് കരുതപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button