
വർക്കല: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കിലാണ് സ്ഥാനാർത്ഥികളും അണികളും. വോട്ട് തേടിയിറങ്ങിയ സ്ഥാനാർത്ഥിയോട് ജനങ്ങൾ ചോദ്യങ്ങൾ ചോദിച്ചാൽ എങ്ങനെ ഉണ്ടാകും? മറുപടി ഉള്ളവരാണെങ്കിൽ കൃത്യമായ മറുപടി നൽകും. അതില്ലെങ്കിൽ, വർക്കല എൽ ഡി എഫ് സ്ഥാനാർത്ഥി ഓടിയത് പോലെ ഓടും.
കഴിഞ്ഞതവണ അട്ടിമറി ജയം നേടിയ വി. ജോയി ആണ് ഇത്തവണയും വർക്കലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രചാരണത്തിനിടെ സിറ്റിംഗ് എം എൽ എ കൂടിയായ ജോയിയോട് വീട്ടമ്മമാർ അടക്കമുള്ള വോട്ടർമാർ ചോദ്യങ്ങൾ ചോദിച്ചു. മറുപടി ഇല്ലാതായതോടെ ജോയിക്ക് സ്ഥലം കാലിയാക്കേണ്ടി വന്നു. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ളതാണ് എം എൽ എൽ. സാറേ… നിക്ക് നിക്ക്, എങ്ങോട്ടാ പോകുന്നേ? ഞങ്ങളെ പ്രശ്നങ്ങൾ കേട്ട് പരിഹരിക്കുന്നതാണ് എം എൽ എ അല്ലാതെ പിണങ്ങിപ്പോകുന്നതല്ല.’- വീഡിയോയിൽ സ്ത്രീകൾ എം എൽ എയോട് ചോദിക്കുന്നത് വ്യക്തമായി കേൾക്കാം. വീഡിയോ കാണാം:
Post Your Comments