Latest NewsKeralaNews

‘മത്സരരംഗത്തുനിന്ന് മാറിനിന്ന് എന്‍ഡിഎയുടെ യുവസ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കണം’: ഉമ്മന്‍ ചാണ്ടിയോട് രാജ്നാഥ് സിങ്

ഓഫീസിനുമുന്നിലൂടെ റോഡ് ഷോ കടന്നുവരവേ രാജ്നാഥ് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് പുറത്ത് കൂടിനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തു.

കോട്ടയം: എന്‍ഡിഎയുടെ യുവസ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കണമെന്ന് ഉമ്മൻ ചാണ്ടിയോട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പത്ത് തവണ നിയമസഭയിലേക്ക് വിജയിച്ച ഉമ്മന്‍ ചാണ്ടി ഇക്കുറി പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരരംഗത്തുനിന്ന് മാറിനിന്ന് എന്‍.ഡി.എ.യുടെ യുവസ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കണമെന്ന് രാജ്നാഥ് സിങ്. മണ്ഡലത്തിലെ എന്‍ഡിഎ. സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി രസകരമായ ആവശ്യം ഉന്നയിച്ചത്. എന്‍ഡിഎ പ്രവര്‍ത്തകര്‍ കൂട്ടച്ചിരിയോടെ കൈയടിച്ചാണ് ഈ ആവശ്യം കേട്ടുനിന്നത്.

‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടിജി. എനിക്ക് ഇഷ്ടമുള്ള മുതിര്‍ന്ന വ്യക്തിയുമാണ്. പക്ഷേ, ഇക്കുറി അദ്ദേഹം യുവാക്കള്‍ക്കുവേണ്ടി മാറിനില്‍ക്കണം- രാജ്നാഥ് ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് വിളിപ്പാടകലെയായിരുന്നു പൊതുയോഗം. ഓഫീസിനുമുന്നിലൂടെ റോഡ് ഷോ കടന്നുവരവേ രാജ്നാഥ് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് പുറത്ത് കൂടിനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തു. പ്രവര്‍ത്തകരും തിരിച്ച്‌ അദ്ദേഹത്തെ അഭിവാദ്യംചെയ്തിരുന്നു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ

അതേസമയം രാജ്‌നാഥ് സിങിന്റെ ആവശ്യത്തോട് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ. രാജ്നാഥ് സിങ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുന്നതുപോലെ ഞാനും എന്റെ പാര്‍ട്ടി തീരുമാനം അനുസരിക്കുകയാണ് ചെയ്തത്. പാര്‍ട്ടി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഞാന്‍ മത്സരിക്കുന്നത്. മത്സരിക്കണോ വേണ്ടയോയെന്ന് നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button