ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,21,808 ആയി. ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളില്‍ 84.5 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരള, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്.
രാജ്യത്ത് ഇന്ന് 68,020 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 40,414 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 3,082, പഞ്ചാബില്‍ 2,870 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ആക്ടീവ് കേസുകളുടെ കണക്കില്‍ മഹാരാഷ്ട്ര, കേരള, പഞ്ചാബ്, കര്‍ണാടക, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളിൽ 80.17 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽനിന്നാണ്.
രാജ്യത്ത് ഇതുവരെ 1,13,55,993 പേര്‍ രോഗ മുക്തരായി. 94.32ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 32,231 പേര്‍ രോഗ മുക്തരായി. 291 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments