Latest NewsNewsIndiaInternational

പാകിസ്താനിൽ മദ്യം നിർമ്മിക്കാൻ ലൈസൻസ് നേടി ചൈനീസ് മദ്യനിർമ്മാണ കമ്പനി; പ്രാദേശിക കമ്പനിയുമായി സഹകരിച്ച് മദ്യ നിർമ്മാണം

പാകിസ്താനിൽ മദ്യം നിർമ്മിക്കാനുളള ലൈസൻസ് നേടി ചൈനീസ് മദ്യനിർമ്മാണ കമ്പനി. ചൈനീസ് കമ്പനിയായ ഹൂയി കോസ്റ്റൽ ബ്ര്യൂവറി ആന്റ് ഡിസ്റ്റിലറി ലിമിറ്റഡ് കമ്പനിക്കാണ് സർക്കാരിന്റെ അനുമതി ലഭിച്ചത്. ചൈനയിലെ പ്രശസ്തരായ മദ്യനിർമ്മാതാക്കളാണ് ഹൂയി കോസ്റ്റൽ ബ്ര്യൂവറി. പാകിസ്താനിൽ പ്രവർത്തനമാരംഭിക്കുന്ന ആദ്യത്തെ ചൈനീസ് മദ്യകമ്പനിയാണ് ഇത്.

കമ്പനി സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് ഓഫ് പാകിസ്താനിൽ ബലൂചിസ്താൻ അഡ്രസിൽ് പുതിയ കമ്പനി രജിസ്റ്റർ ചെയ്തതായാണ് ലഭ്യമായ വിവരം. ബലൂചിസ്താനിലെ എക്‌സൈസ്, ടാക്‌സേഷൻ ആന്റ് ആന്റി നാർക്കോട്ടിക്‌സ് വകുപ്പാണ് ലൈസൻസ് നൽകിയത്. ബലൂചിസ്താനിലെ ഒരു പ്രാദേശിക കമ്പനിയുമായി സഹകരിച്ച് കമ്പനി ആരംഭിക്കുന്നതിനാണ് അനുമതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button