Latest NewsCinemaNattuvarthaMollywoodNewsEntertainment

പിണറായിയല്ലെങ്കിൽ പിന്നെയാര് ? ആ മുഖ്യമന്ത്രിയെചൊല്ലി ഇത്ര ചർച്ച ചെയ്യാനുണ്ടോ ?

ആ മുഖ്യമന്ത്രിയെക്കുറിച്ചാണ് ഇപ്പോൾ കേരളത്തിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തിൽ അയാൾക്ക് പിണറായി വിജയന്റേതെന്നല്ല നമ്മൾ ഇതിനുമുൻപ് കണ്ടിട്ടുള്ള മറ്റൊരാളുടെയും മാനറിസങ്ങൾ ഇല്ലെന്നു മാത്രമല്ല ആ സിനിമയിൽ ഒരിക്കൽ പോലും അയാളുടെ രാഷ്ട്രീയം ഏതാണെന്നു കണ്ടുപിടിക്കാനുള്ള ഒന്നും സംവിധായകനോ എഴുത്തുകാരനോ ഉപേക്ഷിച്ചിട്ടുമില്ല. പക്ഷെ എന്നിട്ടും ചർച്ചകൾ പുരോഗമിക്കുന്നു അത്തരത്തിൽ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നെങ്കിലെന്നും, നമുക്കുണ്ടെന്നുമൊക്കെയുള്ള രീതിയിൽ.

Also Read:യേശുദേവന്‍റെ ജറുസലേം പ്രവേശനം അനുസ്മരിച്ച്‌ ഇന്ന് ഓശാന ഞായര്‍

വൺ കാൽപ്പനികത കൂടിക്കലർന്ന സിനിമയാണ്, അതില്പറയുന്ന മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിലെന്ന് ആശ്വസിക്കാം എന്നല്ലാതെ അങ്ങനെ ഒരാൾ ഉണ്ടെന്ന് പറഞ്ഞു അഭിമാനം കൊള്ളാൻ നമുക്ക് ഒന്നുമില്ല. കാരണം അൽപ്പമൊക്കെ അതിമാനുഷികതയും അവിശ്വസിനീയതയും നിറഞ്ഞതാണ് ഈ സിനിമയിലെ മുഖ്യമത്രി കഥാപാത്രം. എങ്ങനെ ഒരു മുഖ്യമന്ത്രി ആയിരിക്കണം എന്നാണ് വൺ പറയുന്നത്. ആ ആശയത്തെ അതുപോലെ നിറവേറ്റാൻ പോന്ന ആരും ഇതുവരെ പക്ഷെ കേരള ചരിത്രത്തിൽ പോലും ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button