PalakkadNattuvarthaLatest NewsKeralaNews

അനുജനെ കൊന്നവരോട് മമ്മൂട്ടി പ്രതികാരം ചെയ്യും, മധുവിനു വേണ്ടി പോരാടാൻ മമ്മൂട്ടി: എല്ലാ നിയമ സഹായവും കുടുംബത്തിന് നൽകും

തിരുവനന്തപുരം: മധുവിന് വേണ്ടി പോരാടാൻ മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തിയതോടെ വലിയ ആശ്വാസത്തിലാണ് മലയാളി സമൂഹവും മധുവിന്റെ കുടുംബവും. ഇതുവരെ ഇല്ലാതിരുന്ന ആത്മവിശ്വാസത്തോടെയാണ് മധുവിന്റെ കുടുംബം മമ്മൂട്ടിയുടെ ഈ നിയമ സഹായത്തെ സ്വീകരിച്ചത്. മധുവിനും കുടുംബത്തിനും വേണ്ട എല്ലാ നിയമസഹായവും നൽകാമെന്നതായിരുന്നു മമ്മൂട്ടിയുടെ വാഗ്ദാനം.

Also Read:മല്ലി വെള്ളത്തിന്റെ ഗുണങ്ങള്‍

മധുവിന്റെ കൊലപാതകികളെ നിമയത്തിന്റെ മുൻപില്‍ കൊണ്ടു വരാന്‍ നടന്‍ മമ്മൂട്ടി നടത്തിയ ഇടപെടലിനെ പ്രശംസിച്ചു മാധ്യമങ്ങളും മറ്റും രംഗത്തു വന്നിട്ടുണ്ട്. അഭിഭാഷക സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ മമ്മൂട്ടിയുടെ ഓഫീസില്‍നിന്ന് ഫോണില്‍ അറിയിച്ചതായി മധുവിന്റെ സഹോദരി സരസുവാണ് അറിയിച്ചത്. കേസിൽ ശക്തമായിത്തന്നെ മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

അതേസമയം, അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി വന്നവരൊന്നും ഇന്ന് നിലവിൽ കുടുംബത്തിന്റെയോ മധുവിന്റെയോ കൂടെയില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ അന്നു തന്നെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്ന മമൂട്ടി ഇന്നും അതേ നിലപാട് തന്നെയാണ് സൂക്ഷിക്കുന്നത്. മധുവിനെ ആദിവാസിയെന്നല്ല അനുജനെന്നാണ് താന്‍ വിളിക്കുന്നതെന്നായിരുന്നു മമ്മൂട്ടിയുടെ അന്നത്തെ വികാരനിര്‍ഭരമായ ഫേസ്‌ബുക്ക് പോസ്റ്റ്. കേസിന്റെ നടപടികൾ മെഗാസ്റ്റാർ ഏറ്റെടുത്തതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബവും കേരള ജനതയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button