ഗുരുഗ്രാം: നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണ് മൂന്ന് പേർക്ക് പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് അപകടം ഉണ്ടായത്. ഗുർഗാവ് ദ്വാരക എക്‌സ്പ്രസ്‌വേയിൽ ദൗലാതാബാദിന് സമീപമുള്ള മേൽപ്പാലമാണ് തകർന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം. മേൽപ്പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.
Read Also: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ചു; 12 കാരന് ദാരുണാന്ത്യം
ഇവിടെ ജോലിചെയ്തിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അപകട സമയം എട്ട് പേർ സ്ഥലത്ത് ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പാലം തകരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂവെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments