ലക്നൗ: ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കൗമാരക്കാരൻ മരിച്ചു. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയായ മോനു ആണ് മരിച്ചത്.
Read Also: ലൗ ജിഹാദുമായി ബന്ധപ്പെട്ട് പൊതുജനത്തിന്റെ സംശയം ദുരീകരിക്കപ്പെടണം; ജോസ് കെ മാണി
ജാദു ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. ചാർജ് ചെയ്യാൻ വെച്ച് ഒരു മണിക്കൂറിന് ശേഷം ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ട് വീട്ടുകാർ എത്തി കുട്ടിയെ ഉടൻ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments