Latest NewsKeralaNews

തൃശൂർ പൂരം നടത്താൻ തീരുമാനം; ജനപങ്കാളിത്തത്തിന് നിയന്ത്രണം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ

തൃശൂർ പൂരം നടത്താൻ തീരുമാനം

തൃശൂർ: തൃശൂർ പൂരം നടത്താൻ തീരുമാനം. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിന് ജനപങ്കാളിത്തതിന് നിയന്ത്രണം ഉണ്ടാകില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു.

Read Also: പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു

തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന എക്‌സിബിഷനും നിയന്ത്രണം ഉണ്ടാകില്ല. എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. എന്നാൽ ഇന്ന് ചേർന്ന യോഗത്തിൽ എക്‌സിബിഷനിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിക്കുകയായിരുന്നു.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

മാനുവൽ ടിക്കറ്റ് ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കാനും അനുമതി നൽകിയിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.

നേരത്തെ, ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ പൂരം പ്രദർശനത്തിന് ഒരേ സമയം 200 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്ന് പൂരം സംഘാടകർ നിലപാട് എടുത്തതോടെയാണ് തീരുമാനം പുന:പരിശോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button