KeralaLatest NewsNewsCrime

വീട്​ കുത്തിത്തുറന്ന്​ 80 പവനും 20,000 രൂപയും കവർന്നു

കണ്ണൂർ: മുഴപ്പിലങ്ങാട്ട്​​ വീട്​ കുത്തിത്തുറന്ന്​ 80 പവനും 20,000 രൂപയും കവർന്നു. ഒമ്പതാം വാർഡിൽ മുല്ലപ്രം ജുമാ മസ്ജിദിന് സമീപം മറിയു മൻസിലിലാണ് കവർച്ച നടന്നിരിക്കുന്നത്.

ശനിയാഴ്​ച അർധരാത്രി രണ്ടിന്​ ശേഷമാകാം മോഷണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആൾതാമസമുള്ള ഇരുനില വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് തെളിവെടുപ്പ് തുടരുകയാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button