കോഴിക്കോട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനമേറ്റു. ജന്മഭൂമി ഫോട്ടോ ഗ്രാഫറായ ദിനേശിനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്.
കക്കോടി മുതല്‍ കുമാരസ്വാമി വരെ തുറന്ന വാഹനത്തിലായിരുന്നു സ്മൃതി ഇറാനിയുടെ റോഡ് ഷോ. ഇതുപ്രകാരം വാഹനത്തില്‍ കയറിനിന്ന ഇവര്‍ അല്‍പം കഴിഞ്ഞ് തനിക്ക് യാത്ര ചെയ്യാന്‍ സ്‌കൂട്ടര്‍ ലഭിക്കുമോ എന്ന് ആരാഞ്ഞു. സ്‌കൂട്ടര്‍ ലഭിച്ചതിന് പിന്നാലെ യാത്ര തുടര്‍ന്ന ഇവരുടെ പുറകെ ഫോട്ടോഗ്രാഫര്‍മാരും ഓടാന്‍ തുടങ്ങി. ഇതിനിടെയിലാണ് ദിനേശിന് പരിക്കേറ്റത്.
കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളെ സ്മൃതി ഇറാനി സന്ദര്‍ശിച്ചു.
Post Your Comments