Latest NewsIndiaNews

ഇരുമുന്നണികളും കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്ന് രാജ്നാഥ്‌ സിംഗ്

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം നടത്താനുള്ള കേരള മന്ത്രിസഭയുടെ തീരുമാനം 100 ശതമാനം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്.ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലൂവിളിയാണിതെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Also Read:പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ട്​ പുറത്തേക്കോടി ; മൂന്ന്​ ജില്ലകളില്‍ ഭീകരശബ്​ദവും ഭൂകമ്പ സമാനമായ പ്രകമ്പനവും

അഴിമതിയും അക്രമവുമാണ് കേരളത്തില്‍. ഉത്തരവാദി ആരെന്ന് ഏഴുപതിറ്റാണ്ടിലേറെയായി മാറിമാറി ഭരിച്ച മുന്നണികള്‍ പറയണം. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ അഴിമതിയും അക്രമവും ഇല്ലാത്ത ഭരണം നടത്തും. ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരുകയും ചെയ്യും. രാജ് നാഥ് സിങ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പറഞ്ഞിട്ട് നടപ്പിലാക്കിയ കാര്യങ്ങളുടെ ധവളപത്രം ഇറക്കാന്‍ മുന്നണികള്‍ തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button