Latest NewsNewsIndia

റെയിൽവേയുടെ നിർമ്മാണ കമ്പനിയിൽ നിരവധി ഒഴിവുകൾ ; പരീക്ഷയില്ലാതെ നേരിട്ട് പ്രവേശനം

ഇന്ത്യൻ റെയിൽവേയുടെ കൺസ്ട്രക്ഷൻ കമ്പനിയായ ഇർകോൺ ഇന്റർനാഷൽ ലിമിറ്റഡിൽ ഒഴിവുകളുണ്ട്. എഞ്ചിനീയർമാർക്കാണ് അവസരം. 74 എഞ്ചിനീയറിങ് തസ്തികകൾ ഒഴിവുണ്ട്. സിവിൽ, എസ് ആന്റ് ടി വിഭാഗങ്ങളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആപേക്ഷാ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 18 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

Read Also : കോ​വി​ഡ് വ്യാ​പ​നം ; വീണ്ടും ലോക്ക് ഡൗൺ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന

താൽപ്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇർകോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://ircon.org സന്ദർശിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കാം. എഞ്ചിനീയർ (സിവിൽ)- 60, എഞ്ചിനീയർ (എസ് ആന്റ് ടി)- 14 എന്നിങ്ങനെ 74 ഒഴിവുകളാണുള്ളത്.

സിവിൽ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സിവിൽ എഞ്ചിനീയറിങ് ബിരുദം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. സിവിൽ കൺസ്ട്രക്ഷൻ മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം.

അപേക്ഷകർ 30 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക്
ഉയർന്ന പ്രായപരിധിയിൻമേൽ സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും. യോഗ്യത പരീക്ഷയുടെ മാർക്ക്, പ്രവൃത്തിപരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും. ഇവരെ അഭിമുഖത്തിനായി ക്ഷണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button