KeralaNattuvarthaLatest NewsNews

അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നു; സംസ്ഥാനത്തെ നിര്‍മ്മാണ മേഖലകളില്‍ വന്‍ പ്രതിസന്ധി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുളള തിരക്കിട്ട നീക്കത്തിലാണ് രാഷ്ട്രീയ കക്ഷികള്‍. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലിനായി എത്തുന്ന അസം, ബംഗാള്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങുകയാണ്. ഇതോടെ കേരളത്തിലെ, കാർഷിക നിര്‍മ്മാണ മേഖല അടക്കം സ്‌തം‌ഭനാവസ്ഥയിലായി.

തൊഴിലാളികളുടെ മടങ്ങിപോക്കില്‍ സംസ്ഥാനത്തെ വിവിധ വ്യവസായങ്ങള്‍വഴിമുട്ടി. നിര്‍മ്മാണ മേഖല, ചെറുകിട വ്യാപാരികള്‍, പൈനാപ്പിള്‍, റബ്ബര്‍, നെല്‍കൃഷി എന്നിവിടങ്ങളിൽ രൂക്ഷമായ തൊഴിലാളി ക്ഷാമം ഉണ്ടെന്നാണ് വിലയിരുത്തല്‍. ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇരുപതിനായിരം അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടുക്കി, എറണാകുളം ജില്ലകളിലെ പൈനാപ്പിള്‍ കൃഷി രംഗത്താണ് ഏറ്റവും വലിയ തിരിച്ചടി.

മൂവാറ്റുപുഴ മുതല്‍ പിറവം വരെയുളള പ്രദേശങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരാഴ്‌ചക്കിടെ മൂവായിരത്തോളം പേര്‍ സ്വദേശങ്ങളിലേക്ക് പോയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ബംഗാളിലും ആസാമിലും ഭരണം പിടിക്കാൻ ശക്തമായ രാഷ്ട്രീയമത്സരമാണ് ബി.ജെ.പിയും എതിർ കക്ഷികളും തമ്മിൽ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button