ചാവക്കാട്: നൈട്രാസെപാം ഗുളികകളുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ജെയ്പാൽഗിരി രാംറോജ സ്വദേശി പ്രവീൺ എന്ന സന്ദീപിനെ (29) ആണ് പൊലീസ് പിടികൂടിയത്. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 350 നൈട്രാസെപാം ഗുളികകൾ പൊലീസ് കണ്ടെടുത്തു.
മനോരോഗികൾക്ക് ഡോക്ടർ നിർദേശിക്കുന്ന ഗുളികയാണ് നൈട്രാസെപാം. മയക്കുമരുന്നിന്റെ പരിധിയില്‍ വരുന്ന നൈട്രാസെപാം ഗുളികകൾ ഒരെണ്ണത്തിന് 200 രൂപ വച്ചാണ് വില്പന നടത്തിയിരുന്നത്. മദ്യം, കഞ്ചാവ് എന്നിവയേക്കാൾ ലഹരിയുള്ള ഇത്തരം ഗുളികകള്‍ ഇയാൾക്ക് എങ്ങനെ ലഭിച്ചെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also : അഞ്ചേരി ബേബി വധക്കേസ്: ‘ബേബിയെ കണ്ടിട്ട് പോലുമില്ല,’ നീതി ലഭിച്ചെന്ന് എം എം മണി
ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബോബിൻ മാത്യുവിന് ലഭിച്ച വിവരത്തെ തുടർന്ന് എസ്.ഐ സിനോജ്, എ.എസ്.ഐ സജിത്ത്, സി.പി.ഒമാരായ ആഷിഷ്, ശരത്ത്, മെൽവിൻ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments