Latest NewsKeralaNews

ജനസേവനം മാത്രം ലക്ഷ്യം; ഒല്ലൂരിൽ കളം നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ

തൃശൂർ: തൃശൂർ ജില്ലയിലെ ഒല്ലൂർ മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന അഡ്വ. ബി ഗോപാലകൃഷ്ണന്റെ ജനസ്വീകാര്യത ദിനംപ്രതി വർധിക്കുകയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഗോപാലകൃഷ്ണൻ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. ജനസേവനം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് ജനസേവനത്തിനിറങ്ങിയ അദ്ദേഹത്തെ കുറിച്ച് പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.

ഇടതു വിദ്യാർത്ഥി സംഘടനകളുടെ സ്വാധീനം കൊണ്ട് ചെങ്കോട്ടയായി അറിയപ്പെട്ട തൃശൂർ കേരള വർമ്മ കോളേജിൽ നിന്നും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടാണ് അദ്ദേഹം തന്റെ രാഷ്ട്രീയ വിജയഗാഥ ആരംഭിക്കുന്നത്. കേരളവർമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് എബിവിപി പ്രവർത്തകൻ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ എബിവിപിയുടെ ചരിത്രത്തിലും അദ്ദേഹം തന്നെയാണ് ആദ്യമായി വിജയം നേടിയത്.

Read Also: നഗരവീഥികൾ കയ്യടക്കി ആട്ടിൻകൂട്ടം; ആശങ്കയിൽ പ്രദേശവാസികൾ

യുവമോർച്ചയിലും ബിജെപിയിലും സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ നിരവധി ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുന്നണി പോരാളിയാണ് അദ്ദേഹം. എതിരാളികളെ തന്റെ വാക്സാമർഥ്യം കൊണ്ട് നിലംപരിശാക്കാൻ കഴിവുള്ള ഗോപാലകൃഷ്ണൻ മികച്ച സംഘാടകൻ കൂടിയാണ്. തൃശൂർ ജില്ലാ അദ്ധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയെ സംഘടനാപരമായി ശക്തമാക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പ്രാതിനിധ്യമുള്ള പാർട്ടിയായി ബിജെപി മാറിയപ്പോൾ അത് ഗോപാലകൃഷ്ണന്റെ സംഘടനാ മികവിനുള്ള അംഗീകാരമായി. മികച്ച പ്രഭാഷകൻ കൂടിയായ ഗോപാലകൃഷ്ണൻ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയത, ദേശീയ-അന്തർ ദേശീയ വിഷയങ്ങൾ, നിയമ മേഖല, ചരിത്രം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആശയത്തിനും ആദർശത്തിനും വേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഗോപാലകൃഷ്ണൻ ബിജെപിയുടെ സൈദ്ധാന്തിക മുഖമാണ്. ചൈനയടക്കം നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഗോപാലകൃഷ്ണൻ ഇവിടങ്ങളിലൊക്കെ ദേശീയതയെ കുറിച്ച് പ്രഭാഷണവും നടത്തിയിട്ടുണ്ട്.

Read Also: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി; ഇടത് സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്ന് കമല്‍ ഹാസന്‍

രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി ജനനന്മയ്ക്കായി മാത്രം പ്രവർത്തിക്കുന്ന സാധാരണക്കാരനായാണ് അദ്ദേഹം മത്സരിക്കാനിറങ്ങുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും ജനശ്രദ്ധയാകർഷിക്കുന്നു. ലൗ ജിഹാദ്, ന്യൂനപക്ഷ പ്രീണനം എന്നിങ്ങനെ തന്ത്രപ്രധാനമായ ഇടപെടലുകളിലൂടെ ജനശ്രദ്ധയാകർഷിക്കുകയാണ് അദ്ദേഹത്തിന്റെ പര്യടനം.

ആർഎസ്എസിന്റെ പ്രവർത്തനങ്ങളിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ ബി ഗോപാലകൃഷ്ണൻ ദേശീയ വിദ്യാർത്ഥി പ്രസ്ഥാനം എബിവിപിയുടെ മുന്നണി പോരാളിയായി മാറി. തൃശൂർ ജില്ലയിൽ എബിവിപിയെ കെട്ടിപ്പടുക്കുന്നതിൽ ഗോപാലകൃഷ്ണൻ നിർണ്ണായക പങ്കാണ് വഹിച്ചത്. കഷ്ടതകൾ നിറഞ്ഞ പഠനകാലത്ത് ബി ഗോപാലകൃഷ്ണൻ പഠനത്തോടൊപ്പം ചായക്കച്ചവടവും നടത്തിയിരുന്നു. ചായക്കാരനിൽ നിന്നും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഗോപാലകൃഷ്ണന്റെ മാതൃകാ പുരുഷൻ.

Read Also: കോവിഡ് ലംഘനം; ഖത്തറിൽ 566 പേര്‍ക്കെതിരെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button