Latest NewsNewsIndia

മിതാലിയുടെ വിജയഗാഥ വനിതകള്‍ക്ക് മാത്രമല്ല എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രചോദനം : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലിയുടെ വിജയഗാഥ വനിതകള്‍ക്ക് മാത്രമല്ല എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  വനിതാ ക്രിക്കറ്റിന് താരം നല്‍കിയ സംഭാവന വളരെവലുതാണെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു.

Read Also : ഇടതുവലതു മുന്നണികളെ ഞെട്ടിച്ച്‌ ബിജെപിയുടെ കാവിസാഗരം

രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിലൂടെ അവര്‍ പലര്‍ക്കും പ്രചോദനമായിട്ടുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും കഥ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രചോദനമാണെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്താരമെന്ന നേട്ടം അടുത്തിടെ മിതാലി സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തില്‍ താരത്തെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.

ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേഡിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് മിതാലി. ഏകദിനത്തിലെ റണ്‍വേട്ടക്കാരികളുടെ പട്ടികയില്‍ എഡ്വേഡ് മിതാലിക്ക് പിറകിലാണ്. ഏകദിനത്തില്‍ 7,000 റണ്‍സ് നേടിയ ആദ്യ വനിതാ ക്രിക്കറ്റ് താരവും കൂടിയാണ് മിതാലി. 311 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 1999 ലാണ് മിതാലി ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button