KeralaLatest NewsNews

തൃശൂര്‍ പൂരം ഒരു മുടക്കവുമില്ലാതെ നടക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

സംഘാടകര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്

തൃശൂര്‍ : തൃശൂര്‍ പൂരം ഒരു മുടക്കവുമില്ലാതെ നടക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. തൃശൂര്‍ പൂരം എക്‌സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരം എക്‌സിബിഷന്‍ നിയന്ത്രണങ്ങളോടെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഘാടകര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. എക്‌സിബിഷന് 200 പേര്‍ക്ക് മാത്രമെ അനുമതി നല്‍കൂവെന്ന തീരുമാനവും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് പൂരവും എക്‌സിബിഷനും നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് എക്‌സിബിഷന്‍ ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. പിന്നാലെയാണ് ഇക്കാര്യത്തില്‍ മന്ത്രി പ്രതികരണവുമായി രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button