തിരുവനന്തപുരം: കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: ‘പ്രതിപക്ഷ നേതാവ് ചെയ്തത് ഉത്തരവാദിത്വം മാത്രം’; പിന്തുണച്ച് സുരേഷ് ഗോപി
എന്നാൽ കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് കുമ്മനം അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കുമ്ബോഴും അതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചിരുന്നത്.
Post Your Comments