NattuvarthaLatest NewsKeralaNews

“ഫിറോസിക്ക എപ്പഴാ വരിക , ഫിറോസിക്ക വരില്ലേ” ; കെ.ടി ജലീലിനോട് കുഞ്ഞിന്റെ ചോദ്യം ; വൈറലായി വീഡിയോ

മലപ്പുറം : തവനൂരില്‍ വാശിയേറിയ പോരാട്ടത്തിനിടെ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി.ജലീലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്.

Read Also : പലചരക്ക് കടയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 51 കാരന്‍ അറസ്റ്റില്‍

അതേ സമയം കോണ്‍ഗ്രസ് വേഷം കെട്ടിച്ച്‌ നിര്‍ത്തുന്ന സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് താനെന്ന കെടി ജലീലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ഫിറോസ് കുന്നുംപറമ്പിൽ എത്തി. താന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണെന്നാണ് ഫിറോസിന്റെ ചോദ്യം. ജലീലിന്റെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണെന്നും ഫിറോസ് പരിഹസിച്ചു.

ഇപ്പോള്‍ ഒരു കുട്ടിയും ജലീലും തമ്മിലുള്ള വീഡിയോയാണ് ഫിറോസ് അനുകൂലികള്‍ പങ്കിടുന്നത്.കുഞ്ഞിനെ എടുത്ത ജലീലിനോട് ‘ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..’ എന്നാണ് കുട്ടിയുടെ ചോദ്യം. കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് പിന്നാലെ കെ.ടി ജലീലും പൊട്ടിച്ചിരിച്ചു കൊണ്ട് വരും വരും എന്ന് പറയുന്നുണ്ട് ജലീല്‍.

https://www.facebook.com/shafeekali.mattummal/posts/3164635153763530

shortlink

Related Articles

Post Your Comments

Related Articles


Back to top button