
സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ തെലുങ്ക് നടൻ പ്രഭാസ് നായകനായെത്തുമെന്ന് റിപ്പോർട്ടുകൾ. നിലവില്‍ കമല്‍ ഹസ്സന്റെ ‘വിക്രം’ ആണ് ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം.
പുതിയ സിനിമയ്ക്കായി ലോകേഷ് തിരക്കഥ ഒരുക്കുന്ന തിരക്കിലാണെന്നും, പ്രഭാസിനെ സമീപിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
2022 അവസാനത്തോടെ ആയിരിക്കും ചിത്രീകരണം ആരംഭിക്കുക. ആദിപുരുഷ്, സലാര്‍ പ്രഭാസ് ചിത്രങ്ങള്‍ക്കു ശേഷം ഈ സിനിമ ആരംഭിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും എന്നാണ് സൂചന.
Post Your Comments